Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Data Theft

Alappuzha

ഡാ​റ്റാ​മോ​ഷ​ണം മ​റ​യ്ക്കാ​ൻ അ​ഭി​ന​യ മ​ത്സ​രം വ​ധ​ശ്ര​മ​ക്കേസ് പ്ര​തി​ഷേ​ധാ​ർ​ഹം: ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ഡാ​റ്റാ മോ​ഷ​ണ വി​വാ​ദ​ത്തി​ൽ​നി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ചേ​ർ​ന്ന് നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം.

മ​ന്ത്രി​ക്കു​നേ​രേ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന​തു ക​ള്ള​പ്ര​ചാ​ര​ണ​മാ​ണെ​ന്നും ഇ​തി​ന്‍റെ മ​റ​വി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി മി​ക​ച്ച ന​ടി​യാ​ണെ​ന്ന് കേ​ര​ള​ത്തി​ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി. എം.​വി. ഗോ​വി​ന്ദ​നും വീ​ണാ ജോ​ർ​ജും ത​മ്മി​ൽ അ​ഭി​ന​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ ദേ​ഹ​ത്ത് ആ​രും തൊ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഹ​രി​പ്പാ​ട് മാ​ധ്യ​മപ്ര​വ​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. നാ​ൽ​പ്പ​തി​ല​ധി​കം പോ​ലീ​സു​കാ​രു​ടെ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​യി​രു​ന്ന മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് ഒ​രു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നും എ​ത്തി​യി​ട്ടി​ല്ല. എ​ന്നി​ട്ടും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തു ജ​നാ​ധി​പ​ത്യവി​രു​ദ്ധ​മാ​ണ്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ഒ​രു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യു​ടെ അ​ന്ത​സ് ക​ള​യു​ന്ന ന​ട​പ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഈ ​സം​ഭ​വ​ങ്ങ​ളു​ടെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം യു​ഡി​എ​ഫ് ഓ​ഫീ​സു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രേ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ​ന്നും പു​തു​യു​ഗ യാ​ത്ര​യു​ടെ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ടു​വെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ച​പ്പോ​ൾ​പോ​ലും സ​ംയമനം​പാ​ലി​ച്ച പാ​ര​മ്പ​ര്യ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​തെ​ന്നും എ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up